
മരിച്ചവനു കണ്ണീരോ ?
ഉത്തരം മറുചോദ്യമാവും
ചോദ്യചിഹ്നത്തിന്‍റെ
അരിവാള്‍മുന
കഴുത്തോട് ചേര്‍ത്ത് പറയട്ടെ :
തന്നെയോര്‍ത്തല്ല ,
തനിക്ക് ശവപ്പെട്ടി
പണിയേണ്ടി വന്നവനെയോര്‍ത്ത്
അവന്‍റെ ഏകാന്തതയോര്‍ത്ത്
അവന്‍റെ അന്നത്തില്‍
മരണത്തിന്‍റെ കയ്പ്പുണ്ട്
കാതിലത്രയും
നിലച്ച ഹൃദയത്തിന്‍റെ മുഴക്കമുണ്ട്
നിശ്വാസം നിറയെയും
മടുപ്പിക്കുന്ന ഗന്ധമുണ്ട്
നിഴലുകള്‍ക്ക് പോലും
രക്തച്ഛവിയുണ്ട്
ഒരുപാട് മരണങ്ങളുടെയും
സ്വന്തം ജീവിതത്തിന്‍റെയും
ഇടയിലെ തുരുത്തില്‍
അയാള്‍ ഏകനാണ്
ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍
മതിയായെന്നു വരില്ല
സ്വന്തം അച്ഛന്, അമ്മയ്ക്ക് ,
പാതിജീവനായിരുന്നവള്‍ക്ക് ,
സ്വന്തം ചോരയ്ക്ക്
ശവപ്പെട്ടി പണിയേണ്ടി വന്നവന്‍റെ
വേദന മറന്നു കിട്ടാന്‍
എങ്കിലും ശവപ്പെട്ടി വില്‍ക്കുന്നവന്
മരണമില്ലാതെ ജീവിതമില്ലല്ലോ !
മരിച്ചവന്‍ കരയാതെന്തു ചെയ്യും
18 അഭിപ്രായങ്ങള്‍:
എങ്കിലും ശവപ്പെട്ടി വില്‍ക്കുന്നവന്
മരണമില്ലാതെ ജീവിതമില്ലല്ലോ !
nalla chintha ,,varikalum
kollaam
kollaam...
നല്ല ഓർമ്മപ്പെടുത്തൽ..
"ഒരുപാട് മരണങ്ങളുടെയും
സ്വന്തം ജീവിതത്തിന്‍റെയും
ഇടയിലെ തുരുത്തില്‍
അയാള്‍ ഏകനാണ്"
നല്ല ചിന്തകള്‍...
തുടര്‍ന്നും എഴുതു...
ആശംസകളോടെ,
ജോയ്സ്!
നന്നായിട്ടുണ്ട്..
ഇത്രയ്ക്കങ്ങട്ട് നാട്ടുകാരനെ കരുതീല്ല :)
തുടരട്ടെ, ആശംസകള്‍
നാടിന്റെ പേര് ശരിയാക്കിയല്ലേ, ഹ് മം..
അതിവിശദീകരണം ഒഴിവാക്കി കവിത മുറുക്കാമായിരുന്നു. സാധാരണത്തിലെ അസാധാരണത്വം ഉണ്ട്. കവിതയിൽ
Your blog is now listed in http://junctionkerala.com
Please check it at http://junctionkerala.com/Malayalam-Kavitha-Blogs/
Please consider adding our promote button in your site.
Visit the link below to select the button.
http://junctionkerala.com/promote/jnkd05.htm
Regards
Anitha
http://junctionkerala.com
നന്നായിട്ടുണ്ട്.......
നല്ല എഴുത്
എല്ലാം ലളിതം
മരിച്ചവന് വേണ്ടി കണ്ണീര്‍ മഴ
ഇനിയും എഴുതുക
nalla varikal...............
ലളിതമായ ഭാഷാ പ്രയോഗം കടുകട്ടിയായ ആശയം നന്നായിരിക്കുന്നു.ആശംസകള്‍
നല്ല ആശയം. നല്ല വരികൾ…
അഭിനന്ദനങ്ങൾ
nannayittundu..... aashamsakal........
ആശംസകൾ...........
nannayittundu.lalithamaaya varikal.......vishalamaya aashayam.........
marichaventae kanneer nanav pakarunnu.
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി
Post a Comment