Sunday, November 28, 2010

ആനന്ദം

എന്താണ് നിനക്കാനന്ദം ?

നിന്‍റെ ചൂടുമിനീരിനെ
ഞാനാദ്യമായറിഞ്ഞോരാ
മരച്ചോടോ

ഞാന്‍ വേട്ടയാടി
പകുത്തെടുത്ത നിന്‍
പിന്‍ കഴുത്തോ

അതോ, എന്‍റെ ഉയര്‍ച്ചതാഴ്ച്ചകളില്‍ ,
വിയര്‍പ്പിനാല്‍ നനയുന്ന
ഈ നീല മെത്തയോ

എവിടെയാണ് നിനക്കാനന്ദം ?

"നീയില്ലയെങ്കിലും, എന്‍റെ
മാംസത്തിന്‍ ചങ്ങലക്കണ്ണികളെ
പൊട്ടാതെ കാക്കുന്നു,
ഈ കപടയന്ത്രവേഗങ്ങള്‍ തന്‍
സുഖമുള്ള നോവ്‌

പക്ഷെ, നിന്‍റെ വന്യമാം തൃഷ്ണ
ശാന്തമായുറങ്ങുന്നൊരീ
അടിവയറാണെനിക്കേറ്റമാനന്ദം

കാരണം, ഞാനൊരു സ്ത്രീയാണ്"

6 അഭിപ്രായങ്ങള്‍:

രമേശ്‌ അരൂര്‍ said...

നന്നായി ഈ വരികള്‍ .:)

MOIDEEN ANGADIMUGAR said...

പക്ഷെ, നിന്‍റെ വന്യമാം തൃഷ്ണ
ശാന്തമായുറങ്ങുന്നൊരീ
അടിവയറാണെനിക്കേറ്റമാനന്ദം

:)

Unknown said...

നന്നായിട്ടുണ്ട് കവിത, ആശംസകളോടെ..

Unknown said...

പിന്നേ, ശ്രീകണ്ഠാപുരം എന്ന് ഇങ്ങനെ ചേര്‍ത്തോളൂ.

അനീസ said...

ഒരു ആണ്‍ കുട്ടി സ്ത്രീയുടെ കാഴ്ചപാടില്‍ എഴുതി എന്നതാണ് ഇതിന്റെ pluspoint
കണ്ണൂര്‍ കാരന്‍ ആണല്ലോ, srekandapuram ,നല്ല പരിചയമുള്ള സ്ഥലമാനെ, , ഐച്ചേരി, മുങ്ങം, ചെങ്ങ്ളായി ഇവിടയൊക്കെ ബന്ധുക്കള്‍ ഉണ്ടേ അവിടെ എവിട്യ ?

Ronald James said...

ശരിക്കും ചുണ്ടപ്പറമ്പിനടുത്താ സ്ഥലം.. പ്ടാരി എന്ന് പറയും (near to alexnagar)

Post a Comment