Sunday, February 19, 2012

ഒട്ടിച്ചേരുമ്പോള്‍

ഭൂകമ്പമാപിനികള്‍ക്കളക്കാനാകുമോ
ഒരു ചുംബനം നിന്നിലുണര്‍ത്തിയ
ചലനങ്ങളുടെ തീവ്രതയെ

എന്‍റെ കൈവിരലുകള്‍
നിന്നിലഴിച്ച കൊടുങ്കാറ്റ്
കുരുക്കിപ്പറിക്കാത്ത വന്‍കരകളുണ്ടാകുമോ

പനിക്കൂര്‍ക്ക മണക്കുന്ന
നിന്‍റെ വിയര്‍പ്പില്‍ ശമിക്കാത്ത
തീത്തഴമ്പുകളുണ്ടാകുമോ

നമ്മുടെ നിശ്വാസങ്ങളിടഞ്ഞ്
കണ്ണുകള്‍ കൊരുക്കുമ്പോള്‍
ഇനിയെനിക്കാകുമോ
നക്ഷത്രങ്ങളെ കൊതിച്ച രാത്രികളെ
വെറുക്കാതിരിക്കാന്‍

Image Courtesy : Google

6 അഭിപ്രായങ്ങള്‍:

സങ്കൽ‌പ്പങ്ങൾ said...

ഒരു പുതിയ തുടക്കം.

Anonymous said...

panikkoorkka paniye kollunu pakshe athinekkal valiya pani ulli lullappol aarkku paniye kollanakum

thudarnnezhuthuka
shakthamaya kaazchappadukal

grkaviyoor said...

നടന്നു മുന്നേറുക കാവ്യാ സിംഹങ്ങള്‍ മേയുന്ന കാടാണ്
കവിത മനസ്സിലുള്ളടത്തോളം കാലം മതി ഭ്രമം ആശമിക്കുന്നു
ഇളം പ്രായത്തില്‍ അനുഭവത്തിന്‍ കയ്യ്പ്പു നുകരുന്നു കവിതയുടെ കടലില്‍

ANAMIKA said...

vaayikkaan vaiki poyathil kshama chodikkunnu .
nalla blog .
athilere nalla kavithakal .
keep writing .
keep posting.
all the very best.

kwikk said...

https://www.youtube.com/watch?v=1QI9GrP4_mk

രാമു said...

ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
(രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

Post a Comment