Wednesday, May 4, 2011

ആത്മഹത്യാക്കുറിപ്പ്



ഒരുപക്ഷേ,
ഞാനിന്ന് ആത്മഹത്യചെയ്തേക്കും

എന്‍റെ മരണക്കുറിപ്പില്‍
നിന്‍റെ പേരുണ്ടാവില്ല
നിന്‍റെയെന്നല്ല
ഞാനൊഴികെ മറ്റാരുടെയും

എങ്കിലും
നിന്‍റെ ആത്മാവിനെ ചുംബിച്ചു
കൊതിതീരാത്ത എന്‍റെ ചുണ്ടുകള്‍ക്ക്
ഇനിയുമൊരുപാട് പറയുവാനുണ്ട്

ഇപ്പോഴെങ്കിലും,

നിന്‍റെ കത്തുന്ന കണ്ണുകള്‍കൊണ്ട്
എന്നെ വിശുദ്ധീകരിക്കുക

നിന്‍റെ ചുണ്ടിന്‍റെ അമ്ലലായിനി തളിച്ച്
എന്നെ ജ്ഞാനസ്നാനപ്പെടുത്തുക

നിന്നിലെ നീരുറവ പകര്‍ന്ന്
എന്‍റെ പാപക്കറ മായ്ക്കുക

കാരണം,
മരണത്തിനും മുമ്പേ
എന്നില്‍ നിന്ന് നിന്നെ
എനിക്ക് കഴുകിക്കളയണം

13 അഭിപ്രായങ്ങള്‍:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു തീനാളം പോലെത്തന്നെ തീഷ്ണമായ വരികള്‍ .. വാക്കുകള്‍ അഭിനന്ദനങ്ങള്‍ .

MOIDEEN ANGADIMUGAR said...

മരണത്തിനും മുമ്പേ
എന്നില്‍ നിന്ന് നിന്നെ
എനിക്ക് കഴുകിക്കളയണം

തീർച്ചയായും അത് വേണം.വളരെ നല്ല തീരുമാനം.
വരികൾ കൊള്ളാം. ഇഷ്ടമായി

Anurag said...

ആത്മഹത്യ ഒളിച്ചോട്ടമാണ്‌

പുതിയോടന്‍ .... said...

വളരെ തീക്ഷ്ണമായ വരികള്‍ .. നന്നായിരിക്കുന്നു .. ആത്മഹത്യ ചെയ്യല്ലേ ..

സങ്കൽ‌പ്പങ്ങൾ said...

ആത്മാവിലേക്ക് വഴുതിവീണ വരികള്‍ വായിച്ചു .ആത്മാര്‍ത്ഥമായും ആശംസകള്‍..

ajay said...

ishtapettu......

Ronald James said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി

NADEER.KP said...

മരണത്തിനും മുമ്പേ
എന്നില്‍ നിന്ന് നിന്നെ
എനിക്ക് കഴുകിക്കളയണം

NADEER.KP said...

മരണത്തിനും മുമ്പേ
എന്നില്‍ നിന്ന് നിന്നെ
എനിക്ക് കഴുകിക്കളയണം

NADEER.KP said...

മരണത്തിനും മുമ്പേ
എന്നില്‍ നിന്ന് നിന്നെ
എനിക്ക് കഴുകിക്കളയണം

NADEER.KP said...

മരണത്തിനും മുമ്പേ
എന്നില്‍ നിന്ന് നിന്നെ
എനിക്ക് കഴുകിക്കളയണം

prashadedatt said...

O C D....

Ronald James said...

@prashadedatt

'Obsessive Compulsive Disorder' aano udeshichathu...

Post a Comment