
ഇത് എന്‍റെ ആദ്യത്തെ ബ്ലോഗ് പോസ്റ്റ് ആണ്.2009 ഡിസംബര്‍ 31 തന്നെ ഇതിനു തിരഞ്ഞെടുക്കാന്‍ കാരണമുണ്ട്.
ഈ വര്‍ഷം എന്നെ വിട്ടു പിരിയുകയാണ്, എന്‍റെ ജീവിതത്തിലെ 19 വര്‍ഷങ്ങളും കവര്‍ന്നുകൊണ്ട്. ഈ വര്‍ഷത്തിന്‍റെ ഒടുക്കം നല്ലൊരു തുടക്കത്തിലെയ്ക്കാകട്ടെ എന്ന് കരുതി.
മാത്രമല്ല ഇന്ന്‍ നീലച്ചന്ദ്രന്‍റെ ദിനം കൂടിയാണ്. ഇംഗ്ലീഷില്‍ BlueMoon എന്നറിയപ്പെടുന്ന ഇത് മലയാളത്തില്‍ ഇരട്ടച്ചന്ദ്രന്‍ എന്നോ മറ്റോ ആണ് അറിയപ്പെടുന്നത്.
നീലച്ചന്ദ്രനെ നമ്മിലുറങ്ങി കിടക്കുന്ന നന്മയുടെ പ്രതീകമായാണ് ഞാന്‍ കാണുന്നത്. വല്ലപ്പോഴുമൊരിക്കലെ അത് പുറത്തുവരൂ. അത്തരം സുദിനങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് വിശാലമായ ഈ ബ്ലോഗുലകത്തിലേക്ക് എന്‍റെ കൊച്ചു കാല്‍വയ്പ്.
എല്ലാവര്‍ക്കും എന്‍റെ പുതുവത്സരാശംസകള്‍.